കോ​വി​ഡ് പ്ര​തി​സ​ന്ധി: ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, April 22, 2021 12:33 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​വും രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. വ​രു​മാ​നം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു​വെ​ന്നു നി​ല​ന്പൂ​രി​ൽ 23 വ​ർ​ഷ​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന സു​ജി​ത്ത് പ​റ​ഞ്ഞു.
കോ​വി​ഡ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം നി​ര​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
350 മു​ത​ൽ 450 രൂ​പ​വ​രെ പ്ര​തി​ദി​നം വ​രു​മാ​നം ല​ഭി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം. ഇ​തോ​ടെ ദി​വ​സം 100 രൂ​പ​യു​ടെ ഓ​ട്ടം പോ​ലും ല​ഭി​ക്കു​ന്നി​ല്ല.
മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​യി​ൽ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും സു​ജി​ത്ത് പ​റ​ഞ്ഞു. രാ​ത്രി​കാ​ല ക​ർ​ഫ്യൂ വ​ന്ന​തോ​ടെ രാ​ത്രി​കാ​ല ഓ​ട്ടം ന​ട​ത്തി​യി​രു​ന്ന നൂ​റു​ക്ക​ണ​ക്കി​ന് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് രാ​ത്രി കാ​ല​ഓ​ട്ടം ന​ട​ത്തി​യി​രു​ന്ന ഷാ​ഫി പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ൽ മാ​ത്രം 4000-ത്തോ​ളം പേ​രാ​ണ് ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ച്ച് കു​ടും​ബം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ.
കോ​വി​ഡ് നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കി​യ​തോ​ടെ ടൗ​ണു​ക​ളി​ലേ​ക്കു എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വു​ണ്ട്. കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റി​യ​തും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചു ക​ഴി​ഞ്ഞു.