വ്യവസായിയുടെ വീ​ടി​നു തീ ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Thursday, April 22, 2021 12:33 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് വ്യ​വ​സാ​യി​യു​ടെ വീ​ടി​ന് തീ ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​മാ​യി കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് അ​മൃ​ത ഭ​വ​നി​ൽ മു​രു​കേ​ശ് ന​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെത്തി നി​ല​ന്പൂ​ർ പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. 2020 ഡി​സം​ന്പ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ന്പാ​ട് സ്വ​ദേ​ശി​യും വ്യ​വ​സാ​യി​യു​മാ​യ എ.​കെ. സി​ദി​ഖി​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് പ്ര​തി​ക​ൾ വീ​ടി​നു തീ ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
എ.​കെ.സി​ദീ​ഖു​മാ​യി വി​രോ​ധ​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.
പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​ർ റീ​ഗ​ൾ എ​സ്റ്റേ​റ്റി​ന്‍റെ ഓ​ഹ​രി ഉ​ട​മ​ക​ളാ​ണ്.
കേ​സി​ൽ ഒ​ന്നാം പ്ര​തി​യും നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ത്തി​ൽ അ​ട​ക്കം നി​ര​വ​ധി കേ​സി​ൽ പ്ര​തി​യു​മാ​യ ഷ​ബീ​ർ റു​ഷ്ദ് ഈ ​മാ​സം 16ന് ​ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ര​വെ കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. കൂ​ട്ടു പ്ര​തി​ക​ളാ​യ ജ​യ മു​രു​കേ​ശ്, ഭ​ർ​ത്താ​വ് മു​രു​കേ​ശ് ന​രേ​ന്ദ്ര​ൻ, മ​ക​ൻ കേ​ശ​വ്, ഇ​വ​രു​ടെ മാ​നേ​ജ​ർ അ​നി​ൽ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യം നേ​ടി ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.
മു​രു​കേ​ശ് ന​രേ​ന്ദ്ര​ൻ ത​നി​ക്ക് ക്വ​ട്ടേ​ഷ​ൻ ത​രി​ക​യാ​യി​രു​ന്നു​വെ​ന്നും കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പി​ലെ വീ​ട്ടി​ൽ താ​ൻ പോ​യി​രു​ന്നു​വെ ന്നും ​ക്വ​ട്ടേ​ഷ​നു​ള്ള പ്ര​തി​ഫ​ലം കൈ​മാ​റി​യ​ത് മു​രു​കേ​ശ് ന​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണെ​ന്നു​മു​ള്ള ഒ​ന്നാം പ്ര​തി ഷ​ബീ​ർ റു​ഷ്ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സ് പ്ര​തി​യു​മാ​യി കൊ​ല്ല​ത്ത് തെ​ളി​വെ​ടു​പ്പി​നു പോയത്.