മോ​ദി​യു​ടെ മ​നു​ഷ്യ​ത്വ ര​ഹി​ത ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന്
Friday, April 23, 2021 12:35 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ്-19 ര​ണ്ടാം ഘ​ട്ട ത​രം​ഗ​ത്തി​ൽ ജ​ന​ങ്ങ​ൾ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ നെ​ട്ടോ​ടം ഓ​ടു​ന്പോ​ൾ രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​ൻ വി​ദേ​ശ​ത്തേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം. ഇ​തു കാ​ര​ണം കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ത്തി​നു വാ​ക്്സി​ൻ ല​ഭി​ക്കു​ന്നി​ല്ല. ആ​ദ്യം വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ത​രു​മെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, വാ​ക്സി​ൻ സം​സ്ഥാ​ന​ങ്ങ​ൾ വി​ല കൊ​ടു​ത്തു വാ​ങ്ങ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഇ​തു മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ട​ിപ്പി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം.ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ക്കാ​ട​ൻ റ​ഹീം, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ക​റി​യ ക്നാം​ത്തോ​പ്പി​ൽ, ശ​ബ​രീ​ശ​ൻ പൊ​റ്റ​ക്കാ​ട്, റ​നീ​ഷ് കു​പ്പാ​യ്, ബി​ന്ദു മോ​ഹ​ൻ എ​ന്നീ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.