വാ​ക്സി​നേ​ഷ​നു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ
Friday, April 23, 2021 12:35 AM IST
മ​ല​പ്പു​റം: കോ​വി​ഡ് ര​ണ്ടാം ഘ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​വും അ​പ​ക​ട സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത​യോ​ടൊ​പ്പം വാ​ക്സി​നേ​ഷ​നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് നി​ര​ക്ക് 2000 ത്തി​നു മു​ക​ളി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ര​ണ നി​ര​ക്ക് കൂ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ​ക്കൊ​പ്പം വാ​ക്സി​നേ​ഷ​നും സ്വീ​ക​രി​ക്ക​ണം.
45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി വ​രു​ന്ന​ത്. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു ഒ​രു ഡോ​സി​ന് 250 രൂ​പ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു സൗ​ജ​ന്യ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.
വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി www.cowin.gov.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. പോ​ർ​ട്ട​ലി​ൽ സെ​ൽ​ഫ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി ആ​ധാ​ർ ന​ന്പ​ർ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി കു​ത്തി​വ​യ്പ് കേ​ന്ദ്ര​വും സ​മ​യ​വും തെ​രെ​ഞ്ഞെ​ടു​ക്കാം.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു വാ​ക്സി​ൻ ല​ഭി​ക്കു​ക​യു​ള്ളൂ.
ര​ജി​സ്ട്രേ​ഷ​ൻ
1.www.cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ self registration എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ക്കു​ക.
2. മൊ​ബൈ​ൽ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി ല​ഭി​ക്കു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
3. പി​ന്നീ​ട് വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ പേ​ര്, പ്രാ​യം, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​ക​ണം.
4. സം​സ്ഥാ​നം, ജി​ല്ല എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ത്താ​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ഷെ​ഡ്യൂ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.
5. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് എ​സ്എം​എ​സ് ആ​യി ല​ഭി​ക്കും.
6. ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്സി​ൻ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നു വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യാം.
ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ
1. കോ​വാ​ക്സി​ൻ ആ​ണ് സ്വീ​ക​രി​ച്ച​തെ​ങ്കി​ൽ 28 - 42 ദി​വ​സ​ത്തി​നു​ള്ളി​ലും കോ​വി​ഷീ​ൽ​ഡ് ആ​ണ് സ്വീ​ക​രി​ച്ചെ​തെ​ങ്കി​ൽ 42 - 56 ദി​വ​സ​ത്തി​നു​ള്ളി​ലും ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം.
2. ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വീ​ണ്ടു www.cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ക്സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യ​ണം.