മ​ല​പ്പു​റ​ത്തു 2,776 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Friday, April 23, 2021 12:37 AM IST
മ​ല​പ്പു​റം: കോ​വി​ഡ് നാ​ൾ​വ​ഴി​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കി​ൽ മ​ല​പ്പു​റം ജി​ല്ല. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ 2,776 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ലെ നി​ല​വി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ ഏ​പ്രി​ൽ 20 ലെ 1,945 ​എ​ന്ന​തി​ൽ നി​ന്നു മു​വാ​യി​ര​ത്തി​ന​ടു​ത്തേ​ക്ക് രോ​ഗി​ക​ൾ വ​ർ​ധി​ക്കാ​ൻ വെ​റും ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള മാ​ത്ര​മാ​ണ് എ​ടു​ത്ത​തെ​ന്ന​ത് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ വേ​ഗ​ത​യി​ലേ​ക്കാ​ണ് സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​കാ​ര്യ മ​മേ​ഖ​ല​യി​ലേ​ക്കു​ൾ​പ്പ​ടെ വ്യാ​പി​പ്പി​ച്ച് ശ​ക്ത​മാ​യ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന​തെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ അ​ധി​ക പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 2,675 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 60 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ.
വൈ​റ​സ് ബാ​ധി​ത​രി​ൽ ആ​റു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും 35 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​തു​വ​രെ​യാ​യി 642 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ 378 പേ​രു​ൾ​പ്പ​ടെ ജി​ല്ല​യി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ എ​ണ്ണം 1,26,195 ആ​യി.
ജി​ല്ല​യി​ൽ നി​ല​വി​ൽ 30,484 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 15,221 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 425 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ൽ 210 പേ​രും 165 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം.
നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ചു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.