5,83,543 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Friday, May 7, 2021 11:17 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​തു​വ​രെ 5,83,543 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​ണ് നി​ല​വി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ 4,94,531 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 89,012 പേ​ർ​ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ൽ​കി​യ​ത്.
38,473 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ഒ​ന്നാം ഡോ​സും 25,985 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ 15,149 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 14,954 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ല​ഭ്യ​മാ​ക്കി. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 11,981 പേ​ർ ര​ണ്ടാം വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ 33,545 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ്യ​ഘ​ട്ട വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 4,07,364 പേ​ർ ആ​ദ്യ​ഘ​ട്ട വാ​ക്സി​നും 36,092 പേ​ർ ര​ണ്ടാം ഘ​ട്ട വാ​ക്സി​നു​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.