പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​നു കീ​ഴി​ൽ കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം
Wednesday, May 12, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​വി​ഡ്19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൂ​ഗി​ൾ മു​ഖേ​ന അ​ടി​യ​ന്തി​ര ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ലാ​റ്റൂ​ർ സി​എ​ച്ച്സി കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്കും താ​ത്കാ​ലി​ക​മാ​യ നി​യ​മ​ന​ങ്ങ​ൾ​ക്കും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി ഡി​വി​ഷ​ൻ ത​ല​ത്തി​ൽ 17 വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.
പ​ൾ​സ് ഓ​ക്സി മീ​റ്റ​റി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ​ത്തു​വീ​തം പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കും. പി​പി​ഇ കി​റ്റ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ അ​ടി​യ​ന്തി​ര​മാ​യി ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ദ്യ വ്യാ​പ​ന സ​മ​യം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ന്യാ​യ​വി​ല​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കും യോ​ഗം രൂ​പം ന​ൽ​കി. .ആ​വ​ശ്യ​മെ​ങ്കി​ൽ മേ​ലാ​റ്റൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന കോ​വി​ഡ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും നി​മ​യ​മി​ക്കും. പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ​യും സ​മ്മ​ത​ത്തി​നാ​യി സ​മീ​പ​ിക്കാനും തീ​രു​മാ​നി​ച്ചു.