പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു ! 4,782 പേ​ർ​ക്കു കോ​വി​ഡ്
Sunday, May 16, 2021 12:44 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ്19 പ്ര​തി​ദി​ന വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും 4,000 ക​വി​ഞ്ഞു. ശ​നി​യാ​ഴ്ച 4,782 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​ക്കീ​ന അ​റി​യി​ച്ചു.

37.11 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. വൈ​റ​സ് ബാ​ധി​ത​രി​ൽ ഏ​റി​യ പ​ങ്കും രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രാ​ണ്. 4,521 പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗ​ബാ​ധ. 112 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 144 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

75,469 പേ​രാ​ണ് ജി​ല്ല​യി​ലി​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 51,848 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,593 പേ​രാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 154 പേ​രും 242 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ കൂ​ടു​ത​ൽ പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​നു വീ​ടു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കാ​യു​ള്ള ഇ​ത്ത​രം പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ 303 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

ഇ​ന്ന​ലെ 3,669 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 1,77,646 ആ​യി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യും ചേ​ർ​ന്നു രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 745 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.