ഓ​ക്സിമീ​റ്റ​റു​ക​ൾ കൈ​മാ​റി
Sunday, May 16, 2021 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളാ അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള അ​ങ്ങാ​ടി​പ്പു​റം മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു പ​ത്തു ഓ​ക്സിമീ​റ്റ​റു​ക​ൾ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ​യ്ക്കു കൈ​മാ​റി.
ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷം​ഷാ​ദ് ബീ​ഗം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ്ഘോ​ഷ്, സം​ഘ​ട​ന​യു​ടെ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി​മു​ഹ​മ്മ​ദ് ഹ​നീ​ഫ, രാ​ജ​ൻ വൈ​ആ​ർ​എ​സ്, സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് എ.​കെ ബാ​ബു എ​ന്നി​വ​രു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ത്ത​രം സ​ദ്പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ 1987-88 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി ന​ൽ​കി​യ അ​ഞ്ചു ഓ​ക്സി​മീ​റ്റ​റും ച​ട​ങ്ങി​ൽ കൈ​മാ​റി.