തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു പു​ത​പ്പ് വി​ത​ര​ണം ചെ​യ്തു
Tuesday, May 18, 2021 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ത​ണു​പ്പ​റ്റ​കാ​ൻ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന ഷ​ബീ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ണ​ലോ​രം ഡെ​സ്റ്റി​റ്റ്യൂ​ട്ട് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ രാ​ത്രി ത​ണു​പ്പി​ൽ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്കു ഇ​തു ആ​ശ്വാ​സ​മാ​യി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എംഇഎ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​കു​മാ​ർ പു​ത​പ്പു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ണ​ലോ​രം ഡെ​സ്റ്റി​റ്റ്യൂ​ട്ട് കെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള അ​ല​ന​ല്ലൂ​ർ, എംഇഎ​സ് യൂ​ത്ത് വിം​ഗ് പ്ര​തി​നി​ധി​ക​ളും ഷ​ബീ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും ആ​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രാ​യ അ​നി​ൽ, കു​ട്ട​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് 250 പേ​ർ​ക്ക് ത​ണ​ലോ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു.