കാ​ട്ടാ​ന​ശ​ല്യം: ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം
Saturday, June 12, 2021 12:30 AM IST
മ​ഞ്ചേ​രി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​ല​ഞ്ഞ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ജി​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടു പേ​ർ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ജോ​സ് മാ​ത്യു, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സ് എ​ന്നി​വ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. കോ​നൂ​ർ​ക​ണ്ടി​യി​ൽ വാ​ച്ച​റെ നി​യ​മി​ക്കാ​നും കാ​മ​റ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
കേ​ടു​വ​ന്ന സൗ​രോ​ർ​ജ വേ​ലി​ക​ൾ ന​ന്നാ​ക്കും. വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബ​ത്തി​നു 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ നി​ന്നു കു​ടും​ബ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന​തോ​ടെ ന​ൽ​കു​മെ​ന്നും എ​സി​എ​ഫ് അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ജി​ഷ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷി​ജോ ആ​ന്‍റ​ണി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ഹ​സ്ന​ത്ത്, അം​ഗ​ങ്ങ​ളാ​യ ടെ​സി സ​ണ്ണി, ടി. ​അ​നു​രൂ​പ്, കെ. ​മു​ഹ​മ്മ​ദ് സാ​ലി, കെ.​ടി. മു​ഹ​മ്മ​ദ്കു​ട്ടി, സി. ​ജ​മീ​ല ന​ജീ​ബ് , ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സൈ​ഫു​ദീ​ൻ ക​ണ്ണ​നാ​രി, കെ. ​അ​നൂ​ബ് മൈ​ത്ര, കെ.​കെ. ഉ​ബൈ​ദു​ള്ള എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.