ആ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ന് മു​ക​ളി​ൽ: പ​രി​ഭ്രാ​ന്ത​രാ​യി ജ​നം
Saturday, June 12, 2021 12:31 AM IST
എ​ട​പ്പാ​ൾ: ആ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി നി​ന്ന​ത് യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്ത​രാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് കൈ​യി​ൽ അ​രി​വാ​ളും വെ​ട്ടു​ക​ത്തി​യു​മാ​യി യു​വാ​വ് കു​റ്റി​പ്പു​റം പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ ക​യ​റി നി​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും സ്ഥ​ല​ത്തു ത​ടി​ച്ചു കൂ​ടി.
കു​റ്റി​പ്പു​റം എ​സ്ഐ അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റം സ്വ​ദേ​ശി​യാ​യ മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള യു​വാ​വാ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ചു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​യി.