ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം: ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ണ​ട​യ്ക്കു​ന്നു
Sunday, June 13, 2021 1:18 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ക​ണ്ടെ​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പ് മൗ​നം പാ​ലി​ക്കു​ക​യാ​ണ​ന്ന് പ​രാ​തി. മ​ല​യോ​ര ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​യ്ക്ക​റ്റി​ൽ നി​റ​ച്ചു വ​രു​ന്ന വെ​ളി​ച്ചെ​ണ്ണ, സ​ണ്‍ ഫ്ള​വ​ർ ഓ​യി​ൽ എ​ന്നീ പേ​രു​ക​ളി​ൽ ലേ​ബ​ൽ പ​തി​ച്ചു വ​രു​ന്ന​വ​യി​ല​ധി​ക​വും വ്യാ​ജ​നാ​ണ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​​പ്പെടു​ന്ന​ത്. അ​ടു​ത്ത​യി​ടെ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കു​പ്പി​യി​ൽ നി​റ​ച്ച് ലേ​ബ​ൽ പ​തി​ക്കാ​ത്ത വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​യും വി​പ​ണി ക​യ്യ​ട​ക്കി​യി​ട്ടു​ണ്ട്.
നാ​ളി​കേ​ര​വി​ല ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ചേ​ർ​ത്ത് വി​ല്ക്കു​ന്ന സം​ഘ​ങ്ങ​ൾ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കി. എ​ന്നാ​ൽ ജീ​വി​ക്കാ​ൻ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യാ​യി വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദ​നം തെ​ര​ഞ്ഞെ​ടു​ത്ത പ​ല​രും വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വി​പ​ണി ക​യ്യ​ട​ക്കി​യ​തോ​ടെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​ന്ന്.
പാ​യ്ക്ക​റ്റി​ലാ​ക്കി വി​പ​ണി​യി​ലെ​ത്തു​ന്ന ചാ​യ​പ്പൊ​ടി, കാ​പ്പി, മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ൾ, മ​സാ​ല പൊ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം മാ​യം ക​ല​ർ​ന്ന​വ​യും രു​ചി കൂ​ട്ടു​ക​ൾ ചേ​ർ​ത്ത​വ​യു​മാ​ണ്. മ​ത്സ്യ​വി​പ​ണി​യി​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന​തും മാ​യം ക​ല​ർ​ന്ന​വ​യാ​ണ്. രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച മ​ത്സ്യ​ങ്ങ​ളാ​ണ് വി​പ​ണി​യി​ൽ നി​ന്നും ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ക​ല​ർ​ത്തി ന​ട​ത്തി​യു​ള്ള വി​ല്പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ ഉ​പ​യോ​ഗം വ​ഴി മ​നു​ഷ്യ​രി​ൽ ക്യാ​ൻ​സ​റ​ട​ക്ക​മു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.



==