പ്ര​ള​യം റോ​ഡ് എ​ടു​ത്തി​ട്ട് മൂ​ന്നു വ​ർ​ഷം: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഉ​റ​പ്പ് പാ​ഴ്‌വാ​ക്കാ​യി
Sunday, June 13, 2021 1:18 AM IST
നി​ല​ന്പൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്തെ റോ​ഡ് ഇ​നി​യും നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ളി​ലാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​ന്പൂ​രി​പ്പൊ​ട്ടി - മ​തി​ൽ​മൂ​ല ഭാ​ഗ​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് ത​ക​ർ​ന്ന​ത്. പു​ഴ​യി​ലെ ക​ല്ലു​ക​ളും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ ഈ ​ഭാ​ഗം കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ റോ​ഡ് ത​ക​ർ​ന്ന ഉ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭാ​ഗ​ത്തെ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മൂ​ന്ന് വ​ർ​ഷം ക​ഴി​യു​ന്പോ​ഴും ഒ​ന്നു​മാ​യി​ല്ലെ​ന്ന് 2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടും ഒ​രേ​ക്ക​റോ​ളം സ്ഥ​ല​വും ന​ഷ്ട​മാ​യ വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു. പു​ഴ​യു​ടെ ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തും റോ​ഡ് അ​റ്റ​കു​റപ്പണി ന​ട​ത്താ​ത്ത​തി​നാ​ലും ഇ​നി പ്ര​ള​യ​മു​ണ്ടാ​യാ​ൽ അ​ത് വ​ലി​യ ദു​ര​ന്ത​മാ​കും. റോ​ഡി​ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ കി​ഫ്ബി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം എം​എ​ൽ​എ പ​റ​യു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു. പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. മ​തി​ൽ മൂ​ല നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ എ​ന്ന് മ​റു​പ​ടി ന​ൽ​കും എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും.