വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തി​നു ഉ​ട​മ​യും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റം
Monday, June 14, 2021 12:00 AM IST
ക​രു​വാ​ര​കു​ണ്ട്:​ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു വാ​ഹ​ന ഉ​ട​മ​യും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റും ത​മ്മി​ൽ വാ​ക്കേ​റ്റം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് വ​സ്ത്രം എ​ത്തി​ക്കേ​ണ്ട ആ​ളു​ടെ വാ​ഹ​നം അ​ന്യാ​യ​മാ​യി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി​ടി​ച്ചെ​ടു​ത്തെ​ന്നാ​ണ് ഉ​ട​മ​യു​ടെ വാ​ദം. എ​ന്നാ​ൽ ക​ർ​ശ​ന ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്പോ​ൾ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും പോ​ലീ​സ് ത​യാ​റ​ല്ലെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റും പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പ​ക​ൽ പ​തി​നൊ​ന്നി​നു കി​ഴ​ക്കേ​ത​ല​യി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മു​ള്ള​റ സ്വ​ദേ​ശി​യാ​യ കു​റ്റി​ക്കാ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് പോ​ലീ​സി​നെ​തി​രെ ആ​ക്ഷേ​പ​വു​മാ​യി എ​ത്തി​യ​ത്. കു​തി​ര​വ​ട്ട​ത്തെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന മ​ക​ന്‍റെ അ​ടു​ത്തേ​ക്ക് തി​ങ്ക​ളാ​ഴ്ച​യാ​ണ് നൗ​ഷാ​ദി​ന് പോ​കേ​ണ്ട​ത്. ഈ ​വി​വ​രം അ​റി​ഞ്ഞ പൂ​ങ്ങോ​ട്ടി​ലെ ഒ​രു സു​ഹൃ​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന ത​ന്‍റെ ബ​ന്ധു​വി​നു​ള്ള വ​സ്ത്രം കൊ​ണ്ടു​പോ​കാ​മോ​യെ​ന്ന് നൗ​ഷാ​ദി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി​ച്ചാ​ൽ അ​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്ന കാ​ര്യം താ​നേ​റ്റ​ന്ന് നൗ​ഷാ​ദ് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു. അ​ങ്ങ​നെ വ​സ്ത്രം പൂ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​ണ് നൗ​ഷാ​ദ് കി​ഴ​ക്കേ​ത​ല​യി​ൽ എ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ത​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ചാ​വി ഉൗ​രി​യെ​ടു​ക്കു​ക​യും ര​ണ്ടാ​യി​രം രൂ​പ പി​ഴ​യ​ട​ച്ചാ​ൽ വി​ട്ടു​ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​യി​ല്ല. പി​ന്നീ​ട് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ പി​ഴ അ​ട​ച്ച​തി​നു ശേ​ഷം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും തു​ട​ർ​ന്നാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​തെ​ന്നും നൗ​ഷാ​ദ് പ​റ​ഞ്ഞു.
അ​തേ സ​മ​യം വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റും ത​യ​റാ​യി​ല്ല. ക​രു​വാ​ര​ക്കു​ണ്ടി​ലെ രോ​ഗ​വ്യാ​പ​ന തോ​ത് കു​റ​യ്ക്കു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഭ​വ​മെ​ന്നും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.