ഉ​ൾ​വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ൽ 5000 കി​ലോ അ​രി സം​ഭ​രി​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം
Monday, June 14, 2021 12:00 AM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി ആ​ദി​വാ​സി കോ​ള​നി​യി​ൽ 5000 കി​ലോ അ​രി സ്റ്റോ​ക്ക് ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.
കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചാ​ൽ ചാ​ലി​യാ​ർ പു​ഴ നി​റ​ഞ്ഞൊ​ഴു​കി വ​ന​ത്തി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കു പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ന​ട​പ​ടി. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​യാ​ർ പു​ഴ​ക്ക് അ​ക്ക​രെ വ​ന​ത്തി​ൽ ക​ഴി​യു​ന്ന നാ​ലു ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കാ​ണ് മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​യ്യാ​യി​രം കി​ലോ അ​രി സ്റ്റോ​ക്ക് ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.
2019, 20 കാ​ല​യ​ള​വി​ലെ പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യ​തി​നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​ഴി​യും പു​ഴ​ക്ക് കു​റു​കെ വ​ടം കെ​ട്ടി​യും സാ​ഹ​സി​ക​മാ​യാ​ണ് കേ​ന്ദ്ര സേ​ന​യെ​ത്തി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കോ​ള​നി​ക​ളി​ലെ​ത്തി​ച്ച​ത്.
ഈ ​ദു​ര​വ​സ്ഥ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, കു​ന്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക​ളി​ലെ 448 ആ​ദി​വാ​സി​ക​ൾ​ക്കു 10 കി​ലോ അ​രി വീ​തം സ്റ്റോ​ക്ക് ചെ​യ്യു​ന്ന​ത്. ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തി​നാ​ൽ മു​ള​കൊ​ണ്ടു നി​ർ​മി​ച്ച ച​ങ്ങാ​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ ആ​ദി​വാ​സി​ക​ൾ ചാ​ലി​യാ​ർ പു​ഴ​യു​ടെ ഇ​ക്ക​ര​യെ​ത്തു​ന്ന​ത്.