സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടു പു​ന​ർ​നി​ർ​മാ​ണം: മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
Monday, June 14, 2021 12:01 AM IST
ക​രു​വാ​ര​കു​ണ്ട്: വ​നം വ​കു​പ്പി​ന്‍റെ ജീ​പ്പ് വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ക​ൽ​കു​ണ്ടി​ലെ വെ​ള്ളാ​രം​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ന്‍റ് വീ​ട് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​കു​ണ്ട് വാ​ർ​ഡ് മെം​ബ​റും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യു​മാ​യ ഷീ​നാ​ജി​ൽ​സ് വ​നം​വ​കു​പ്പു മ​ന്ത്രി​ക്കും ഉ​യ​ർ​ന്ന വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. ത​ക​ർ​ന്ന വീ​ടി​നു അ​ടി​യ​ന്തി​ര​മാ​യി ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വ​നം വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഷീ​നാ​ ജി​ൽ​സ് പ​റ​ഞ്ഞു.​ഇ​തേ തു​ട​ർ​ന്നാ​ണ് ഉ​ന്ന​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ക​രു​വാ​ര​കു​ണ്ട് ഫോ​റ​സ്റ്റ് വ​കു​പ്പി​ന്‍റെ വാ​ഹ​നം നി​യ​ന്ത്ര​ണം​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ച​ത്.
വീ​ഴ്ച​യി​ൽ വീ​ടി​നു അ​റു​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യും ക​ണ്ടെ​ത്തി. ഭി​ത്തി​ക​ളി​ൽ വി​ള്ള​ലും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചാ​ൽ വീ​ട് നി​ലം​പ​തി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ​ന്നും ഷീ​നാ​ ജി​ൽ​സ് പ​റ​ഞ്ഞു. നി​ർ​ധ​ന കു​ടും​ബ​മാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റേത്. വ​യോ​ധി​ക​രും കു​ട്ടി​ക​ളു​മ​ട​ക്കം ഏ​ഴ് പേ​ർ അ​ന്തി​യു​റ​ങ്ങു​ന്ന വീ​ടാ​ണി​ത്. പ​രാ​തി​ക്ക് ഉ​ട​ൻ പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​വ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും ഷീ​നാ ജി​ൽ​സ് പ​റ​ഞ്ഞു. മ​ഴ പെ​യ്യു​ന്പോ​ൾ വീ​ടി​നു​ള്ളി​ലേ​ക്കു വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങാ​തി​രി​ക്കാ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു മു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ലാസ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.