വി.​വി.​പ്ര​കാ​ശി​ന്‍റെ വ​സ​തി​യി​ൽ പ്ര​തി​പ​ക്ഷ േ​നതാ​വ് സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, June 15, 2021 12:00 AM IST
എ​ട​ക്ക​ര: അ​ന്ത​രി​ച്ച മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​ന്‍റെ വ​സ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം എ​ട​ക്ക​ര​യി​ല​ത്തെി പ്ര​കാ​ശി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം തൊ​ട്ട് മ​ര​ണം വ​രെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും എ​പ്പോ​ഴും ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു വി.​വി. പ്ര​കാ​ശെ​ന്നും വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ പോ​ലും പ​ങ്കു​വെ​ച്ചി​രു​ന്ന സു​ഹൃ​ത്തി​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ത​നി​ക്ക് ന​ഷ്ട​മാ​യ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ അ​നു​സ്മ​രി​ച്ചു.
പ്ര​കാ​ശി​ന്‍റെ വേ​ർ​പാ​ട് ന​ട​ക്കു​ന്പോ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ ത​നി​ക്ക് ഇ​വി​ടെ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ ക​രീം, ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​എ​സ്.​ജോ​യ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ക്കീ​ർ പു​ല്ലാ​ര, അ​ജേ​ഷ് എ​ടാ​ല​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ.​ക​രീം എ​ന്നി​വ​രും എ​ട​ക്ക​ര​യി​ലെ​ത്തി​യി​രു​ന്നു.