പു​തി​യ ജി​ല്ല വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നി​ടെ മ​ല​പ്പു​റ​ത്തി​നു ഇ​ന്നു ജ​ൻ​മ​ദി​നം
Tuesday, June 15, 2021 11:52 PM IST
മ​ല​പ്പു​റം: വി​ഭ​ജ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് ജ​ന്നു ജ​ൻ​മ​ദി​നം.1969 ജൂ​ണ്‍ 16 ന് ​നി​ല​വി​ൽ വ​ന്ന ജി​ല്ല​ക്ക് ജ​ന​സം​ഖ്യ​ക്ക് ആ​നു​പാ​തി​ക​മാ​യ വി​ക​സ​നം 52 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും പ്രാ​പ്യ​മാ​കു​ന്നി​ല്ലെ​ന്ന വാ​ദം ശ​ക്ത​മാ​ണ്. തി​രൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. പ​ഴ​യ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്താ​ണ് 1969 ൽ ​മ​ല​പ്പു​റം ജി​ല്ല രൂ​പീ​ക​രി​ച്ച​ത്. ഭൂ​വി​സ്തൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തും ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ക​സ​ന​മെ​ത്തു​ന്നി​ല്ലെ​ന്നും ജി​ല്ല ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ​ള​ർ​ച്ച സാ​ധ്യ​മാ​കു​മെ​ന്നാ​ണ് വാ​ദം.
പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഈ ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​രും പ​ര​സ്യ​മാ​യി എ​തി​ർ​ത്തി​ട്ടി​ല്ല. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​ല​പ്പു​റം ജി​ല്ല​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മു​ള്ള ജി​ല്ല​ക്ക് പ്ല​സ്ടു സീ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ​രാ​തി​യാ​ണ്. മ​റ്റു പ​ല മേ​ഖ​ല​ക​ളി​ലും ജി​ല്ല അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
കോ​വി​ഡ് ത​രം​ഗം രൂ​ക്ഷ​മാ​യ​പ്പോ​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു ജി​ല്ലാ വി​ഭ​ജ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ളോ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​മോ ഇ​ല്ലാ​ത്ത​തു ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​രു​ന്നു.
ജി​ല്ല​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​രേ രീ​തി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ അ​നു​വ​ദി​ച്ച​പ്പോ​ൾ ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള മ​ല​പ്പു​റ​ത്തി​ന് ആ​വ​ശ്യ​ത്തി​നു വാ​ക്സി​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ ആ ​പ​രി​ഗ​ണ​ന ജി​ല്ല​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക.ജി​ല്ല​യെ വി​ഭ​ജി​ക്കു​ന്ന​ത് ഇ​ത്ത​രം അ​വ​ഗ​ണ​ന​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.
ജി​ല്ലാ വി​ഭ​ജ​ന​മെ​ന്ന​ത് ഏ​റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ വ​രു​ത്തു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ ഈ ​ആ​വ​ശ്യ​ത്തോ​ട് സ​ർ​ക്കാ​രു​ക​ൾ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പു​തി​യ ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, അ​ധി​ക ജീ​വ​ന​ക്കാ​ർ,വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വു​ക​ൾ വ​ർ​ധി​ക്കും. അ​തോ​ടൊ​പ്പം അ​യ​ൽ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പു​തി​യ ജി​ല്ല​യാ​ണ് രൂ​പീ​ക​രി​ക്കേ​ണ്ടി വ​രി​ക. ഇ​തി​ന് കൂ​ടു​ത​ൽ ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്.