അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Tuesday, June 15, 2021 11:52 PM IST
എ​ട​ക്ക​ര: അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. കോ​ള​നി​യി​ലെ ചെ​റി​യോ​ൻ-​ശാ​ര​ദ ദ​ന്പ​തി​ക​ളു​ടെ ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ കു​ല​യ്ക്കാ​റാ​യ വാ​ഴ​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.
ഒ​രാ​ഴ്ച മു​ൻ​പ് കോ​ള​നി​യു​ടെ മു​ക​ൾ ഭ​ഗ​ത്തെു​ള്ള ബേ​ബി​ലാ​ൽ, ദി​വ്യ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​ള​നി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വി​ള​ക​ളാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.
പ്ലാ​വു​ക​ളി​ൽ ച​ക്ക പാ​ക​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ന​ക​ൾ കോ​ള​നി​യി​ലേ​ക്ക് വ​രാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ ജീ​വ​ന് പോ​ലും ഭീ​ഷണി​യാ​യി മാ​റി​യ കാ​ട്ടാ​ന​ക​ളെ നേ​രി​ടാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.