സ്കൂ​ളി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​വ​രെ പി​ടി​കൂ​ട​ണം: എം​എ​ൽ​എ
Tuesday, June 15, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​ർ കി​ഴ​ക്കും​പാ​ടം ജി​എ​ൽ​പി സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ത്ത്റൂ​മും മ​റ്റും ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ർ​ക്ക​പ്പെ​ട്ട സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ഇ​തു നി​സാ​ര​മാ​യി കാ​ണാ​നാ​കി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലെ സ​മൂ​ഹി​ക ദ്രോ​ഹി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.