കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Wednesday, June 16, 2021 11:50 PM IST
താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അ​മ്മി​നി​ക്കാ​ട​ൻ മ​ല​യി​ലെ കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്രം വി​ക​സ​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സോ​ഫി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മ​ന്ത്രി പി.​എ.മു​ഹ​മ്മ​ദ് റി​യാ​സി​നു നി​വേ​ദ​നം ന​ൽ​കി. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ റോ​പ്പ് വേ, ​കാ​റ്റി​ൽ നി​ന്നു വൈ​ദ്യു​തി ഉ​ത്പ്പാ​ദ​ന സാ​ധ്യ​ത, വാ​ച്ച് ട​വ​ർ പു​ന​ർ​നി​ർ​മാ​ണം, ന​ട​പ്പ​പാ​ത ന​വീ​ക​ര​ണം എ​ന്നി​വ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും കാ​ര്യ​മാ​യ വി​ക​സ​നം ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല.
സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു 1500 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൊ​ടി​കു​ത്തി മ​ല ബ്രി​ട്ടീ​ഷു​കാ​രു​ടെ​കാ​ല​ത്ത് സി​ഗ്ന​ൽ പോ​യി​ന്‍റാ​യി​രു​ന്നു. സ​ർ​വേ​ക്കാ​യി അ​വ​ർ കൊ​ടി​കു​ത്തി​യ​തോ​ടെ​യാ​ണ് കൊ​ടി​കു​ത്തി​മ​ല എ​ന്ന​റി​യ​പ്പെ​ടാ​ൻ കാ​ര​ണം. പ്ര​കൃ​തി​സൗ​ന്ദ​ര്യം വ​ക​ഞ്ഞൊ​ഴു​കു​ന്ന മ​ല​യി​ലേ​ക്കു മ​ഴ വ​ക​വെ​ക്കാ​തെ​യും ആ​ളു​ക​ളെ​ത്തു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മൊ​യ്തു പി​ലാ​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം പൊ​ന്നേ​ത്ത് സാ​ജി എ​ന്നി​വ​ർ നി​വേ​ദ​കസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.