കോ​വി​ഡ് പ്ര​തി​രോ​ധം: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ര​ണ്ട​ര കോ​ടി
Friday, June 18, 2021 1:16 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കും. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നു ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (എ​ച്ച്എം​സി) യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പ​ദ്ധ​തി ഡി​എം​ഒ​യ്ക്ക് കൈ​മാ​റി​യ​ത്.
മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് കു​ട്ടി​ക​ളു​ടെ വാ​ർ​ഡ് ന​വീ​ക​രി​ക്ക​ൽ, പു​തി​യ വാ​ർ​ഡ് തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​ദ്ധ​തി നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ച ശേ​ഷം എ​ൻ​എ​ച്ച്എം ചെ​യ്യാ​ത്ത പ്ര​വൃ​ത്തി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ. ക​രീം, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൊ​റോ​ണ റോ​യി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ. അ​ബൂ​ബ​ക്ക​ർ, ലേ ​സെ​ക്ര​ട്ട​റി എം. ​വി​ജ​യ​കു​മാ​ർ, ആ​ർ​എം​ഒ ഡോ. ​ബ​ഹാ​വു​ദീ​ൻ, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​വീ​ണ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.