ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.16 ശ​ത​മാ​നം മ​ല​പ്പു​റ​ത്തു 1,187 പേ​ർ​ക്കു കോ​വി​ഡ്
Monday, June 21, 2021 12:18 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.16 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. 1,187 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
1,520 പേ​ർ ഇ​ന്ന​ലെ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ഭേ​ദ​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം 3,12,051 പേ​രാ​യി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,140 പേ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്. 30 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​



ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 17 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 33,547 പേ​ർ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
10,308 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 726 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 256 പേ​രും 90 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​കളി​ൽ 511 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,058 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. കോ​വി​ഡ് നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലും ജി​ല്ല​യി​ൽ തു​ട​രു​ന്ന വൈ​റ​സ് വ്യാ​പ​ന സാ​ധ്യ​ത തി​രി​ച്ച​റി​യ​ണ​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ചു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.​ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252,