വയോധികയെ കൊലപ്പെടുത്തി കവർച്ച; അന്വേഷണം ഉൗർജിതമെന്ന് പോലീസ്
Wednesday, June 23, 2021 12:21 AM IST
എ​ട​പ്പാ​ൾ: ത​വ​നൂ​ർ ക​ട​ക​ശേ​രി​യി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന ത​ട്ടോ​ട്ടി​ൽ ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ(70)​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മെ​ന്ന് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ​യെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും ര​ക്തം ഒ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​ക്ക​ടി​യേ​റ്റ​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ലെ 25 പ​വ​നോ​ളം ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​യാ​യ​താ​യാ​ണ് സൂ​ച​ന. വീ​ട്ടി​ലെ അ​ല​മാ​ര തു​റ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു.
സം​ഭ​വദി​വ​സ​വും അ​തി​നു ഏ​താ​നും ദി​വ​സ​വും മു​ന്പ് ര​ണ്ടു അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ഈ ​മേ​ഖ​ല​യി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ ന​ൽ​കി​യ സൂ​ച​ന​യി​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കൊ​ല​പാ​ത​ക ദി​വ​സം ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ​യു​ടെ വീ​ടി​നു മു​ന്നി​ൽ ബൈ​ക്കി​ൽ ഇ​വ​ർ ഉ​ണ്ടാ​യ​താ​യി ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ​ര​ങ്ങ​ളി​ലെ സി​സി കാ​മ​റ​ക​ൾ അ​ന്വേ​ഷ​ണ സം​ഘം വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. ച​ങ്ങ​രം​കു​ളം സി​ഐ സ​ജീ​വാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.