നീ​ണ്ട ഇ​ട​വേ​ളയ്​ക്കൊ​ടു​വി​ൽ പൊ​ൻ​മു​ണ്ട​ത്ത് യു​ഡി​എ​ഫി​ൽ െ എക്യം
Friday, June 25, 2021 12:23 AM IST
താ​നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് സം​വി​ധാ​നം നി​ല​വി​ലി​ല്ലാ​ത്ത പൊ​ൻ​മു​ണ്ട​ത്ത് കോ​ണ്‍​ഗ്ര​സ്- മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ നീ​ണ്ട ഇ​ട​വേ​ള​ക്കൊ​ടു​വി​ൽ ഒ​ന്നി​ച്ച് സ​മ​ര​രം​ഗ​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ മ​രം കൊ​ള്ള വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് -ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നി​ച്ചു അ​ണി​നി​ര​ന്ന​ത്. വ​യ​നാ​ട്ടി​ലെ മ​രം​കൊ​ള്ള വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ സ​മ​രം പൊ​ൻ​മു​ണ്ട​ത്ത് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മേ​റി​യ​താ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് സം​വി​ധാ​നം നി​ല​വി​ൽ ഇ​ല്ലാ​ത്ത പൊ​ൻ​മു​ണ്ട​ത്ത് കോ​ണ്‍​ഗ്ര​സ്- മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ർ വ​നം കൊ​ള്ള​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ജ​ന​ശ്ര​ദ്ധ നേ​ടി.
ജി​ല്ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് സം​വി​ധാ​നം ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ണ് പൊ​ൻ​മു​ണ്ടം. മു​സ്ലിം ലീ​ഗ് ഒ​റ്റ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ഐ​കൃ​ത്തി​നു തെ​ളി​വാ​യ​ത് വ​നം കൊ​ള്ള​ക്കെ​തി​രാ​യ സ​മ​ര​വേ​ദി​യാ​ണ്.
വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് താ​നൂ​ർ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​കെ മൊ​യ്തീ​ൻ​കു​ട്ടി, പു​ല്ലാ​ട്ട് സി​ദീ​ഖ്, എ​ൻ. കു​ഞ്ഞി​പ്പ ഹാ​ജി, വേ​ണു നാ​യ​ർ, സു​ബൈ​ർ ഇ​ള​യോ​ട​ത്ത്, ബ​ഷീ​ർ​ത​ട​ത്തി​ൽ, പി​കെ അ​ബ്ദു സ​ലാം, പി. ​കു​ഞ്ഞാ​വ,മാ​നു​പ്പ മ​ണ്ണി​ങ്ങ​ൽ, അ​ബ്ദു​മോ​ൻ പ​ത്താ​യ​പ്പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.