തോ​ട്ട​പ്പ​ള്ളി കു​ടി​യേ​റ്റ​ത്തി​ന് ആ​റു പ​തി​റ്റാ​ണ്ട്; ഗ​താ​ഗ​തമാ​ർ​ഗ​മി​ല്ലാ​തെ ഒ​രു നാ​ട്
Friday, June 25, 2021 12:25 AM IST
നി​ല​ന്പൂ​ർ: കു​ടി​യേ​റ്റ​ത്തി​നു ആ​റു പ​തി​റ്റാ​ണ്ടാ​യി​ട്ടും തോ​ട്ട​പ്പ​ള്ളി നി​വാ​സി​ക​ൾ​ക്ക് സു​ഗ​മ​മാ​യ ഗ​താ​ഗ​ത മാ​ർ​ഗം ഇ​നി​യു​മാ​യി​ല്ല. മ​ല​പ്പു​റം - കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​വും മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ തോ​ട്ട​പ്പ​ള്ളി നി​വാ​സി​ക​ൾ​ക്കു ഇ​ന്നും ടാ​റിം​ഗ് റോ​ഡ് സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.
1962ന്‍റെ മ​ധ്യ​ത്തി​ലാ​ണ് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കാ​ൻ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു 2500 അ​ടി ഉ​യ​ര​ത്തി​ൽ കി​ട​ക്കു​ന്ന തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു കു​ടി​യേ​റി​യ​ത്. തു​ട​ർ​ന്നു ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ശ്ര​മ​ദാ​ന​മാ​യി നി​ർ​മി​ച്ച മ​ണ്ണ് റോ​ഡാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. 1979-ൽ ​ഈ റോ​ഡ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും
ഇ​പ്പോ​ഴും നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​ന്ന ശേ​ഷം 1987 മു​ത​ൽ തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ വാ​ഗ്ദാ​നം തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു സു​ഗ​മ​മാ​യ പാ​ത​യൊ​രു​ക്കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ല​ങ്ങ​ളേ​റെ​യാ​യി​ട്ടും ഇ​വി​ടു​ത്തെ റോ​ഡ് ഇ​പ്പോ​ഴും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത ക​ല്ലു​ക​ൾ നി​റ​ഞ്ഞ മ​ണ്ണ് റോ​ഡ് മാ​ത്ര​മാ​ണ്. എ​ഴു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ കു​ടി​യേ​റി​യ ഇ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ മാ​ത്രം. നാ​ലു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ അ​ക​ന്പാ​ട​ത്ത് എ​ത്താ​ൻ 1000 രൂ​പ ജീ​പ്പു​കൂ​ലി ന​ൽ​ക​ണം. ജീ​പ്പു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ക. സ​മീ​പ ഗ്രാ​മ​മാ​യ ക​ക്കാ​ടം​പൊ​യി​ലി​ൽ നി​ന്നു മേ​ലെ തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്താ​ൻ 12 കി​ലോ​മീ​റ്റ​ർ മ​തി. ഇ​തി​നു 1400 രൂ​പ​യാ​ണ് ജീ​പ്പ് വാ​ട​ക. ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ വ​ന്നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി​യി​ലോ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലോ എ​ത്ത​ണം.
കു​റ​ഞ്ഞ​ത് 2000 രൂ​പ വാ​ഹ​ന വാ​ട​ക മാ​ത്ര​മാ​യി ന​ൽ​ക​ണം. മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ഇ​ത്ര​യേ​റെ യാ​ത്രാ​പ്ര​ശ്നം നേ​രി​ടു​ന്ന ഒ​രു പ്ര​ദേ​ശം ഉ​ണ്ടാ​കി​ല്ലെ​ന്ന് തോ​ട്ട​പ്പ​ള്ളി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ സാ​ബു കു​ന്ന​ത്ത്, ജോ​സ് ക​ള​പ്പു​ര, മാ​ത്യു കൊ​ങ്ങ​മ​ല, മോ​ൻ​സി ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​റ​യു​ന്നു.
1965 ൽ ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന ശേ​ഷം 2011 വ​രെ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു തോ​ട്ട​പ്പ​ള്ളി. തു​ട​ർ​ന്ന് ഏ​റ​നാ​ട് മ​ണ്ഡ​ലം വ​ന്ന​തോ​ടെ അ​തി​ന്‍റെ ഭാ​ഗ​മാ​യി. അ​ന്നു മു​ത​ൽ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തോ​ട്ട​പ്പ​ള്ളി​യി​ൽ വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക​ൾ തോ​ട്ട​പ്പ​ള്ളി​ക്കാ​ർ​ക്ക് ഒ​രു ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. അ​തു തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ത്തി​രി​പ്പു ഇ​ന്നും യ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. പ​ല​രും സ്വ​പ്നം ബാ​ക്കി​വ​ച്ച് വി​ട പ​റ​യു​ക​യും ചെ​യ്തു.
ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ ക​ഴി​യു​ന്ന​ത്. എ​ല്ലാ​വ​രെ​യും പോ​ലെ ഞ​ങ്ങ​ളും മ​നു​ഷ്യ​ൻ​മാ​രാ​ണെ​ന്ന് തോ​ട്ട​പ്പ​ള്ളി​ക്കാ​ർ പ​റ​യു​ന്നു. ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​റി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നു ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 36 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ 250 മീ​റ്റ​ർ തോ​ട്ട​പ്പ​ള്ളി റോ​ഡി​നാ​ണ്. ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​യും പൂ​ർ​ത്തി​യാ​യ​താ​യി വാ​ർ​ഡ് അം​ഗം ഗ്രീ​ഷ്മ പ്ര​വീ​ണ്‍ പ​റ​ഞ്ഞു.
പ​ത്തു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ വാ​ളം​തോ​ട് - നി​ന്നു കോ​ഴി​പ്പാ​റ വ​രെ റോ​ഡ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
500 മീ​റ്റ​ർ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തോ​ടെ താ​ഴെ തോ​ട്ട​പ്പ​ള്ളി​വ​രെ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും ഗ്രീ​ഷ്മ പ്ര​വീ​ണ്‍ പ​റ​ഞ്ഞു. ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ 250 മീ​റ്റ​റി​ൽ 100 മീ​റ്റ​ർ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​നാ​ൽ വീ​ണ്ടും എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു.
അ​തി​നാ​ൽ പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ ഇ​നി​യും വൈ​കു​മെ​ന്നാ​ണ് പെ​രു​വ​ന്പാ​ടം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്.