അ​നു​മ​തി​യി​ല്ല; കു​ന്നി​ടി​ച്ചു മ​ണ്ണെ​ടു​ക്കു​ന്ന​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ
Tuesday, July 6, 2021 12:41 AM IST
ക​രു​വാ​ര​ക്കു​ണ്ട്: പു​ന്ന​ക്കാ​ട് മി​ല്ലും​പ​ടി​യി​ൽ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കു​ന്നി​ടി​ക്ക​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും ഇ​തു ചെ​ന്പ​ൻ​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

നി​ല​ന്പൂ​ർ-​പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് പു​ന്ന​ക്കാ​ട് മി​ല്ലും​പ​ടി​ക്ക് സ​മീ​പ​മാ​ണ് കു​ന്നി​ടി​ച്ചു മ​ണ്ണെ​ടു​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ് മ​ണ്ണെ​ടു​പ്പ്. ക​രു​വാ​ര​ക്കു​ണ്ട് പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തി​നു പു​ന്ന​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി​യും കൂ​ട്ടു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ഭ​യ​ന്നു രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് കു​ന്നി​ടി​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി​ക്ക് മൗ​നാ​നു​മ​തി ന​ൽ​കി​യ അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ഇ.​ലി​നീ​ഷ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​അ​ന​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.