കോ​വി​ഡ് പ്ര​തി​സ​ന്ധി: ഭൂ​മി വി​ല​യി​ൽ വ​ൻ ഇ​ടി​വ്
Thursday, July 22, 2021 12:11 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു സ​മ​സ്ത മേ​ഖ​ല​ക​ളി​ലു​മു​ണ്ടാ​യ തി​രി​ച്ച​ടി ഭൂ​മി വി​ല​യി​ലും ബാ​ധി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ഭൂ​മി വി​ല​യി​ൽ വ​ലി​യ ഇ​ടി​വി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മോ​ഹ​വി​ല മു​ന്നി​ൽ ക​ണ്ട് ഭൂ​മി വാ​ങ്ങി കൂ​ട്ടി​യ പ​ല​രും ന​ഷ്ടം സ​ഹി​ച്ചും ഭൂ​മി മ​റി​ച്ചു വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തു മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ച്ച​വ​ട​ക്കാ​ർ വ​ൻ​തോ​തി​ലാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്ന​ത്. റ​ബ​ർ വി​ല​യി​ടി​വും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​ളു​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ഉ​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഭൂ​മി​യു​ടെ വി​ല ഇ​ടി​വി​നു കാ​ര​ണ​മാ​യി.
ഭൂ​മി വാ​ങ്ങു​ന്പോ​ൾ പ​ണ​മി​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടും ശ​ക്ത​മാ​യ​തോ​ടെ വ​ൻ​കി​ട​ക്കാ​ർ ഭൂ​മി ക​ച്ച​വ​ട​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് നൂ​റു​ക്ക​ണ​ക്കി​ന് ഇ​ട​നി​ല​ക്കാ​രാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​വ​രും മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു തി​രി​ഞ്ഞു. 2012-നും 2019-​നു​മി​ട​യി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഭൂ​മി വി​ല ആ​റി​ര​ട്ടി വ​രെ​യാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു മു​ന്നി​ൽ ക​ണ്ടു ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​വ​രാ​ണ് ഇ​പ്പോ​ൾ വാ​ങ്ങി​യ വി​ല​യു​ടെ 60 ശ​ത​മാ​നം വി​ല​ക്കു പോ​ലും ഭൂ​മി വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.