കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ: നി​ല​ന്പൂ​രി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്നു
Friday, July 23, 2021 12:53 AM IST
നി​ല​ന്പൂ​ർ: ഡി ​കാ​റ്റ​ഗ​റി​യി​ൽ തു​ട​രു​ന്ന നി​ല​ന്പൂ​രി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ക്കാ​ൻ ന​ട​പ​ടി ശ​ക്ത​മാ​ക്കി ന​ഗ​ര​സ​ഭ. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​വാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്നു വീ​ടു​ക​ളി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്നു ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കും.
മൂ​ന്നു വീ​തം ഡി​വി​ഷ​നു​ക​ളി​ൽ ടെ​സ്റ്റ് ക്യാ​ന്പു​ക​ൾ ന​ട​ത്തും. നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്താ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പെ​രു​ന്നാ​ൾ കാ​ര​ണം നി​ല​ന്പൂ​രി​ലേ​ക്കു വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ അ​ട​ക്കം ഒ​ഴു​ക്കാ​യി​രു​ന്നു.
കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ ഭീ​തി​യി​ലാ​യ​തി​നാ​ൽ ഇ​ത്ത​രം സ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​വാ​ൻ പൊ​തു​ജ​നം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​രു​ത​ൽ കു​റ​ഞ്ഞാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കും. അ​തി​നാ​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ക്കാ​ട​ൻ റ​ഹീ​മും വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ന​ട​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പോ​ലീ​സ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ദു​രി​താ​ശ്വാ​സ
നി​ധി​യി​ലേ​ക്കു
ര​ണ്ടു ല​ക്ഷം ന​ൽ​കി
നി​ല​ന്പൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നി​ല​ന്പൂ​ർ ടൗ​ണ്‍ ബ്ലോ​ക്ക് ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി. പ്ര​സി​ഡ​ന്‍റ് വി.​കെ. സോ​മ​ൻ, സെ​ക്ര​ട്ട​റി ടി.​കെ. ശി​വ​രാ​ജ​ൻ, ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സ​ത്യ​ദേ​വ​ൻ, ഇ. ​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.