ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ; ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, July 23, 2021 12:53 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. താ​മ​സ​ക്കാ​രാ​യ ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. 2019ലെ ​പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നു ത​ണ്ട​ൻ​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഇ​രു​പ​ത്തി​നാ​ല് കു​ടും​ബ​ങ്ങ​ളെ മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളാ​ണി​പ്പോ​ൾ മ​ഴ​യെ​ത്തു​ട​ർ​ന്നു ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്തി​റ​ങ്ങി​യ ക​ന​ത്ത മ​ഴ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പി​ൻ​ഭാ​ഗം ഇ​ടി​ഞ്ഞ് വീ​ണി​ട്ടു​ണ്ട്. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ദു​രി​തം പേ​റി​യാ​ണി​പ്പോ​ൾ ആ​ദി​വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ഇ​വ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്.