നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ടി​പി​ആ​ർ കു​റ​യ്ക്കാ​ൻ തീ​വ്ര​ശ്ര​മം
Monday, July 26, 2021 12:50 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ക്കാ​ൻ കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ സ​ജീ​വ​മാ​ക്കു​ന്നു. രാ​മ​ൻ​കു​ത്ത് വി​ഖാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ​യി​ലും വീ​ട്ടി​ച്ചാ​ലി​ലു​മാ​ണ് ഞാ​യ​റാ​ഴ്ച ക്യാ​ന്പു​ക​ൾ ന​ട​ത്തി​യ​ത്. തോ​ണി​പ്പൊ​യി​ൽ, വീ​ട്ടി​ച്ചാ​ൽ, തെ​ക്കു​ന്പാ​ടം, മു​തു​കാ​ട് ഡി​വി​ഷ​നു​ക​ളി​ലു​ള്ള​വ​രാ​ണ് ര​ണ്ട് ക്യാ​ന്പു​ക​ളി​ലാ​യി ആ​ന്‍റി​ജെ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കും പോ​ലീ​സി​ന്‍റെ പ​ണി കി​ട്ടി. ഇ​വ​രെ​യും ക്യാ​ന്പു​ക​ളി​ലെ​ത്തി​ച്ച് കോ​വി​ഡ് നി​ർ​ണ​യം ന​ട​ത്തി.
ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​വി​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് നി​ർ​ണ​യ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം പ​റ​ഞ്ഞു. ടി​പി​ആ​ർ നി​ര​ക്ക് കു​റ​ക്ക​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കുന്ന​തി​നൊ​പ്പം കോ​വി​ഡ് സാ​ധ്യ​ത​യു​ള്ള​വ​രെ​യും ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രേ​യും കോ​വി​ഡ് നി​ർ​ണ​യ ടെ​സ്റ്റ് ന​ട​ത്ത​ണം. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ക്യാ​ന്പു​ക​ൾ ന​ട​ക്കു​മെ​ന്നും റ​ഹീം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി മോ​ൾ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, റ​സി​യ അ​ള്ളം​പാ​ടം, നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ.​അ​ബ്രാ​ഹം, നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ക്യാ​ന്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.