ക​രു​വാ​ര​കു​ണ്ട് പോ​ലീ​സി​നു മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 26, 2021 12:51 AM IST
ക​രു​വാ​ര​കു​ണ്ട്:​ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​ക മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. യു​ഡി​എ​ഫ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി എ​സ്ഐ കെ.​എ​ഫ് ബാ​വ​ന് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഒ​രു കൈ​താ​ങ്ങ് എ​ന്ന നി​ല​യി​ൽ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​ക​യാ​യി മ​ഴ​ക്കോ​ട്ടു​ക​ൾ ന​ൽ​കി വ​രി​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കു കോ​ട്ടു​ക​ൾ ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ.​നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദാ​ലി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു, വി.​ഷ​ബീ​റ​ലി, വി.​ഖാ​ദ​ർ, കോ​ഴി​പ്പാ​ട​ൻ ബാ​പ്പു​ട്ടി, ഖാ​ലി​ദ് റ​ഹ്മാ​ൻ മാ​ങ്കാ​വി​ൽ, ഹം​സ സു​ബ്ഹാ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ല​വി ക​ണ്ണ​ൻ​കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.