നി​ല​ന്പൂ​ർ മി​നി സ്റ്റേ​ഡി​യം: ര​ണ്ടാംഘ​ട്ട പ്ര​വൃ​ത്തി ഉ​ട​ൻ
Wednesday, July 28, 2021 12:29 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മി​നി സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്. 18.26 കോ​ടി​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു​ള്ള ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്,അ​മി​നി​റ്റി സെ​ന്‍റ​ർ, വി​ഐ​പി പ​വ​ലി​യ​ൻ, 400 മീ​റ്റ​ർ ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഫു​ട്ബോ​ൾ ട​ർ​ഫി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ്പ്രിം​ഗ്ല​ർ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
സി​ന്ത​റ്റി​ക് ട്രാ​ക്ക്, പ​രി​ശീ​ല​ന നീ​ന്ത​ൽ​കു​ളം, മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 400 മീ​റ്റ​റി​ൽ ട്രാ​ക്കു​ള്ള നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തെ സ്റ്റേ​ഡി​യ​മാ​യി മി​നി സ്റ്റേ​ഡി​യം മാ​റും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും കോ​ച്ചിം​ഗ്് ക്ലാ​സു​ക​ളും ഇ​വി​ടെ ന​ട​ത്താ​നാ​കും.