പ്ര​ള​യ​ത്തി​ല​ടി​ഞ്ഞ ഭീ​മ​ൻമ​രം ഇ​നി​യും നീ​ക്കം ചെ​യ്തി​ല്ല
Friday, July 30, 2021 12:21 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ പാ​റ​ക്ക​ട​വി​ൽ അ​ടി​ഞ്ഞ ഭീ​മ​ൻ പാ​ഴ്മ​രം ഇ​നി​യും നീ​ക്കം ചെ​യ്തി​ല്ല.
ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ക​ന​ത്തമ​ഴ​യി​ൽ ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​പ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഭീ​മ​ൻ പാ​ഴ്മ​രം ചാ​ലി​യാ​ർ പു​ഴ​യു​ടെ പാ​റ​ക്ക​ട​വി​ൽ അ​ടി​ഞ്ഞ​ത്. ഇ​തോ​ടെ ക​ട​വി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
സു​ര​ക്ഷി​ത​മാ​യി പാ​റ​ക്കെ​ട്ടി​ൽ കൊ​ണ്ടു വ​ന്നി​ട്ട​തു പോ​ലെ​യാ​ണ് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നു​ക. അ​ടി​യ​ന്ത​ര​മാ​യി ഈ ​പാ​ഴ്മ​രം മു​റി​ച്ച് നീ​ക്കി ക​ട​വി​ലേ​ക്കു​ള്ള വ​ഴി ത​ട​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​കെ.​ഷൗ​ക്ക​ത്ത​ലി നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ഉ​ട​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.