മലപ്പുറത്തും മരവിപ്പ്
Friday, July 30, 2021 12:22 AM IST
കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ ചു​വ​പ്പു സി​ഗ്ന​ലി​ൽ മ​ര​വി​ച്ചു നി​ൽ​ക്കു​ക​യാ​ണു മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്. ര​ണ്ടു​വ​ർ​ഷ​മാ​യി നി​യ​ന്ത്രി​ത​മാ​യ സ​ർ​വീ​സു​ക​ളി​ലൂ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ് പ​റ​യു​ന്ന​ത്. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ ഉ​ഴ​ലു​ന്ന ബ​സു​ട​മ​ക​ളും തൊ​ഴി​ലി​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​ന​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഈ ​മേ​ഖ​ല​യി​ലെ ബാ​ക്കി​പ​ത്രം.
ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് അ​ന്ത​സി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ മു​ഖ​മാ​യി​രു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ഇ​ന്നു കി​ത​ച്ചോ​ടു​ക​യാ​ണ്. ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലി​രു​ന്ന ചി​ല​രൊ​ക്കെ കൂ​ലി​പ്പ​ണി​യി​ലേ​ക്ക് തി​രി​ഞ്ഞു. ചെ​ങ്ക​ൽ ക്വാ​റി​യി​ലേ​ക്കു പോ​യ​വ​രു​മു​ണ്ട്. ചി​ല ബ​സ് ഡ്രൈ​വ​ർ​മാ​ർ ലോ​റി​യി​ലും മ​റ്റും ചേ​ക്കേ​റി​യെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കാ​നാ​യി​ട്ടി​ല്ല. മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത ന​യം കാ​ര​ണം ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​മേ​ഖ​ല​യെ​ന്നു ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യോ​ടു കൂ​ടി ഈ ​വ്യ​വ​സാ​യ​ത്തി​ന്‍റെ ത​ക​ർ​ച്ച പ​രി​പൂ​ർ​ണ​മാ​യി​രി​ക്കു​ന്നു.
ലോ​ക്ഡൗ​ണും മ​റ്റും കാ​ര​ണം ജൂ​ണ്‍ 30 വ​രെ സ​ർ​വീ​സ് നി​ർ​ത്തി വ​യ്ക്കു​ക​യാ​ണെ​ന്നു കാ​ണി​ച്ച് ജി​ല്ല​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ളു​ടെ​യും ഉ​ട​മ​ക​ൾ അ​ധി​കൃ​ത​ർ​ക്കു നേ​ര​ത്തെ ത​ന്നെ അ​പേ​ക്ഷ (ഫോം ​ജി) ന​ൽ​കി​യി​രു​ന്നു.
ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ചി​ല ബ​സു​ക​ളെ​ങ്കി​ലും ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഒ​രു​കാ​ല​ത്ത് എം​എം​എ​സ്, ജ​ന​ത ട്രാ​ൻ​സ്പോ​ർ​ട്ട്, നാ​സ​ർ ട്രാ​വ​ൽ​സ് മു​ത​ലാ​യ ക​ന്പ​നി​ക​ളും അ​യ​ൽ ജി​ല്ല​ക​ളാ​യ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​ടി​സി, ബി​കെ​ടി, മ​യി​ൽ​വാ​ഹ​നം തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​മാ​യി​രു​ന്നു ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സ് സ​ർ​വീ​സി​ന്‍റെ ഭാ​വി അ​പ​ക​ട​മാ​ണെ​ന്നു മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ വ​ൻ​കി​ട​ക്കാ​ർ മു​ഴു​വ​ൻ ഈ ​രം​ഗം വി​ട്ടൊ​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു സ്വ​യം തൊ​ഴി​ൽ എ​ന്ന നി​ല​യി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി​യും പ്ര​വാ​സ ജീ​വി​ത​ത്തി​ൽ സ്വ​രൂ​കൂ​ട്ടി​യ​തൊ​ക്കെ​യും മു​ത​ൽ മു​ട​ക്കി ബ​സ് വാ​ങ്ങി അ​തി​ൽ ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ ബ​സു​ട​മ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.
സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു വേ​ണ്ടി സ​ർ​ക്കാ​രി​നു ഒ​രു രൂ​പ പോ​ലും മു​ത​ൽ മു​ട​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, റോ​ഡ് നി​കു​തി, വി​ൽ​പ്പ​ന നി​കു​തി തു​ട​ങ്ങി​യ വ​ക​യി​ൽ ഓ​രോ ബ​സു​ട​മ​യും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണു മു​ൻ​കൂ​റാ​യി സ​ർ​ക്കാ​രി​നു വ​ർ​ഷം​തോ​റും ന​ൽ​കി വ​രു​ന്ന​തെ​ന്നു ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​കു​തി പി​രി​ക്കു​ന്ന​തി​നു​ള്ള ക​റ​വ​പ്പ​ശു ആ​യി മാ​ത്ര​മാ​ണ് ഈ ​മേ​ഖ​ല​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് റോ​ഡ് ഉ​പ​യോ​ഗി​ക്കാ​തെ​യും സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​തു​മാ​യ സ​മ​യ​ത്തെ റോ​ഡ് നി​കു​തി പോ​ലും സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ഒ​രു കാ​ല​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ൽ 3500 സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ന്നു 1600 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല ഭാ​ഗ​ത്തേ​ക്കും ബ​സു​ക​ളി​ല്ല. ക​ള​ക്ഷ​നും ന​ന്നേ കു​റ​വ്. ആ​ളു​ക​ളു​മാ​യി നേ​രി​ട്ടി​ട​പ​ഴ​കേ​ണ്ടി​വ​രു​ന്ന സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ പ​രി​ഗ​ണ​ന​യി​ല്ല.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ബ​സു​ട​മാ സം​ഘ​ട​ന​ക​ളും ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് തൊ​ഴി​ൽ​മ​ന്ത്രി, മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ര​ട​ക്ക​മു​ള​ള​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.
’പി​ക്നി​ക്’ ട്രാ​വ​ൽ​സ് എ​ന്ന പേ​രി​ൽ നാ​ലു ബ​സു​ക​ൾ സു​ന്ദ​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന എ​നി​ക്കി​പ്പോ​ൾ ഒ​രു ബ​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തും മൂ​ന്നു മാ​സ​മാ​യി ക​ട്ട​പ്പു​റ​ത്താ​ണ്. ക​ട​ബാ​ധ്യ​ത മൂ​ലം ബ​സ് വി​റ്റ് ക​ടം വീ​ട്ടാ​മെ​ന്നു ക​രു​തി​യാ​ൽ ഇ​തു വാ​ങ്ങാ​ൻ ഒ​രാ​ളും ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ് ബ​സു​ട​മ​ക​ളെ ഏ​റെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ൻ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ 2020 മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 66 രൂ​പ വി​ല ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു വ​ർ​ഷം കൊ​ണ്ടു 97 രൂ​പ​യാ​യി വ​ർ​ധി​ച്ച​തി​നാ​ൽ ഒ​രു ബ​സി​നു ഒ​രു ദി​വ​സ​ത്തെ ഡീ​സ​ൽ ചി​ല​വി​ൽ മാ​ത്രം 2500 രൂ​പ അ​ധി​കം വേ​ണ്ടി​വ​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ സീ​സ​ൽ അ​ടി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ത​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. (അവസാനിച്ചു)

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ റോ​ഡ് നി​കു​തി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യും സ്റ്റേ​ജ് കാ​ര്യേ​ജ് ബ​സു​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ ഡീ​സ​ലി​ന് സ​ബ്സി​ഡി ന​ൽ​കി​യും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വ​രു​മാ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യാ​ണാ​വ​ശ്യം. നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​കി​യും സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​രു പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ ബ​സു​ട​മ​ക​ളും ബ​സ് തൊ​ഴി​ലാ​ളി​ക​ളും മ​റ്റൊ​രു രാ​ജ​മ​ണി​യാ​കാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ലെ​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഓ​ർ​ത്താ​ൽ ന​ന്നെ​ന്നു ഏ​രി​ക്കു​ന്ന​ൻ ഹം​സ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​പ്പോ​ൾ
കാ​ടു​വെ​ട്ട​ലാ​ണ് പ​ണി
ക​രു​വാ​ര​ക്കു​ണ്ടി​ലെ ഷ​ഫീ​ക്ക് ഡ്രൈ​വ​റാ​ണ്. പ​ക്ഷേ ഇ​പ്പോ​ൾ കി​ട്ടു​ന്ന ജോ​ലി​യെ​ന്തും ചെ​യ്യും. ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ള്ള കു​ടും​ബം പോ​റ്റ​ണ​മെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും ജോ​ലി​യെ​ടു​ത്തേ മ​തി​യാ​കൂ​വെ​ന്നു ഷ​ഫീ​ക്ക് പ​റ​യു​ന്നു.
കൂ​ടെ മാ​താ​വി​നെ​യും പി​താ​വി​നെ​യും സം​ര​ക്ഷി​ക്ക​ണം. കാ​ളി​കാ​വ്-​ക​രു​വാ​ര​കു​ണ്ട്-​പാ​ണ്ടി​ക്കാ​ട്-​മ​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന സൂ​പ്പ​ർ ജെ​റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​ണ് ക​രു​വാ​ര​ക്കു​ണ്ട് പു​ഴ​ക്ക​ൽ ഷ​ഫീ​ക്ക്. പ​റ്റു​ന്ന ജോ​ലി​യെ​ന്ന നി​ല​യ്ക്കു കാ​ടു​വെ​ട്ടു​ന്ന ജോ​ലി​യി​ലേ​ക്കു തി​രി​യു​ക​യ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​മെ​ന്തെ​ന്നു ചെ​റു​പ്പ​ക്കാ​ര​നാ​യ ഷ​ഫീ​ക്ക് ചോ​ദി​ക്കു​ന്നു. സു​ഹൃ​ത്തു വ​ഴി കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം സം​ഘ​ടി​പ്പി​ച്ചു. ബൈ​ക്കി​ന്‍റെ അ​ട​വു മു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളാ​യി.


പ​ണി​ക്ക് പോ​യി​ട്ട്
നാ​ലു​മാ​സ​മാ​യി
ആ​ദ്യ​ത്തെ ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞു ഒ​രു​വി​ധം ഭേ​ദ​പ്പെ​ട്ടു ഓ​ടി​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.
അ​തി​നി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ ലോ​ക്ക് ഡൗ​ണും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും ഇ​രു​ട്ട​ടി​യാ​യി വ​ന്ന​ത്. അ​തോ​ടെ ക​ഥ​ക​ഴി​ഞ്ഞെ​ന്നു തി​രൂ​ർ-​വ​ഴി​ക്ക​ട​വ് റൂ​ട്ടി​ലോ​ടു​ന്ന ‘പി​ക്നി​ക്ക്’ ബ​സി​ലെ ഡ്രൈ​വ​ർ മ​നോ​ജ്കു​മാ​ർ പ​റ​യു​ന്നു.
കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു നാ​ലു​മാ​സ​മാ​യി പ​ണി​ക്കു പോ​യി​ട്ട്. അ​തോ​ടെ വ​രു​മാ​നം മു​ട​ങ്ങി.
പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി ബ​സ് ഡ്രൈ​വ​റാ​യി പ​ണി​യെ​ടു​ക്കു​ക​യാ​ണ് നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ക​രു​വ​ന്പ്രം ചെ​ട്ടി​യ​ങ്ങാ​ടി മ​ഞ്ഞാം​കു​ഴി​യി​ൽ മ​നോ​ജ്കു​മാ​ർ. മെ​ക്കാ​നി​ക്കാ​യി. പി​ന്നീ​ട് ഡ്രൈ​വ​റാ​യി പ​ണി​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

വെ​റും 24 രൂ​പ മി​ച്ചം
‘സൂ​പ്പ​ർ ജെ​റ്റ്’ ബ​സു​ക​ളു​ടെ ഉ​ട​മ​യാ​യ കു​ഞ്ഞു​വി​നു പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ങ്ങ​ളു​ടെ ക​ഥ​മാ​ത്രം. കു​ഞ്ഞു​വി​നു അ​ഞ്ചു ബ​സു​ക​ളു​ണ്ട്. മൂ​ന്നു മി​നി ബ​സും ര​ണ്ടു വ​ലി​യ ബ​സു​ക​ളും. പ​ക്ഷേ, ഇ​പ്പോ​ൾ വ​ലി​യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ-​ക​രു​വാ​ര​ക്കു​ണ്ട് റൂ​ട്ടി​ലോ​ടി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മി​നി​ബ​സി​ന്‍റെ ക​ള​ക്ഷ​ൻ തു​ക​യി​ൽ നി​ന്നു എ​ല്ലാ ചെ​ല​വു​ക​ളും ക​ഴി​ഞ്ഞു മി​ച്ച​മു​ള്ള തു​ക ക​ണ്ടാ​ൽ ഞെ​ട്ടും.
വെ​റും 24 രൂ​പ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്. ഡീ​സ​ൽ ചെ​ല​വ്, ബ​സ് ജീ​വ​ന​ക്കാ​രു​ടെ കൂ​ലി, മ​റ്റു ചെ​ല​വു​ക​ൾ എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് 24 രൂ​പ ബാ​ക്കി വ​ന്ന​ത്.
രേ​ഖ​യ​ട​ക്കം നി​ര​ത്തി​യാ​ണ് കു​ഞ്ഞു ന​ഷ്ട​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.



പി​ന്നെ എ​ങ്ങി​നെ​യാ​ണ് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ക​യെ​ന്നു ബ​സു​ട​മ കു​ഞ്ഞു ചോ​ദി​ക്കു​ന്നു.
ജീ​വി​തം മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ മ​റ്റു മേ​ഖ​ല​യി​ലേ​ക്കു തി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്നു തോ​ന്നി തു​ട​ങ്ങി​യി​രി​ക്കു​ന്നു. ര​ണ്ടു മി​നി ബ​സു​ക​ളാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​ന്നും കി​ട്ടു​ന്നി​ല്ല. വെ​റു​തെ ഓ​ടു​ന്നു​വെ​ന്നു മാ​ത്രം. ബ​സു​ക​ൾ നി​ർ​ത്തി​യി​ട്ടാ​ലും ന​ഷ്ട​മാ​ണ്. ബാ​റ്റ​റി​യു​ടെ ചാ​ർ​ജ് ഇ​റ​ങ്ങു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്കു തു​രു​ന്പെ​ടു​ക്കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഓ​ടു​ന്നു​വെ​ന്നു മാ​ത്രം. മി​നി ബ​സി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ മ​തി.
ത​ന്‍റെ ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പ​ത്തു​ദി​വ​സം ജോ​ലി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ത്തു​ദി​വ​സം ഓ​രോ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ജോ​ലി​യെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ മ​റ്റു ര​ണ്ടു പേ​രും ജോ​ലി​ക്കു ക​യ​റും. അ​താ​ണാ​വ​സ്ഥ. ജീ​വ​ന​ക്കാ​ർ വ​ള​രെ ക​ഷ്ട​ത്തി​ലാ​ണ്. പ​ല​രും രം​ഗം വി​ടു​ന്നു.