മാ​ന​വേ​ദ​ൻ സ്കൂ​ളി​ന്‍റെ പ്ര​ധാ​നകെ​ട്ടി​ടം പൈ​തൃ​ക​സ്വ​ത്താ​യി
Saturday, July 31, 2021 2:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ടം പൈ​തൃ​ക സ്വ​ത്താ​യി സം​ര​ക്ഷി​ക്കു​ന്നു. ഇ​തി​ന് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഹാ​ബി​റ്റാ​റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​ജി. ശ​ങ്ക​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. 25 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ഇ​തി​ലേ​ക്കാ​യി മാ​റ്റി​വ​ച്ച​ത്.
കെ​ട്ടി​ടം പ​ഴ​യ പ്രൗ​ഢി​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞു. പ്ര​ധാ​നാ​ധ്യാ​പി​ക ക്രി​സ്റ്റീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.