കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, July 31, 2021 2:21 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി നീ​ർ​പു​ഴ മു​ക്ക​ത്തു കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മു​ക്ക​ത്ത് ചാ​ലി​യാ​റി​ന​ക്ക​രെ പാ​ട്ട​കൃ​ഷി ന​ട​ത്തു​ന്ന ചെ​ങ്ങ​രാ​യി നൗ​ഫ​ൽ, മു​ണ്ട​യ്ക്ക​ൽ ദേ​വ​സ്യ എ​ന്നി​വ​രു​ടെ കു​ല​ച്ച അ​റു​നൂ​റി​ലേ​റെ നേ​ന്ത്ര വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​നു ചു​റ്റും ഇ​വ​ർ നി​ർ​മി​ച്ച താ​ത്കാ​ലി​ക സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്. ചെ​ന്പ്ര, മാ​ള​കം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ത്ത​താ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്കു ഇ​റ​ങ്ങാ​ൻ കാ​ര​ണം. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് ര​ണ്ട് ക​ർ​ഷ​ക​രും വാ​ഴ കൃ​ഷി ന​ട​ത്തി​യ​ത്. കു​ല​ക​ൾ മൂ​പ്പെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മം. തോ​ട്ട​ത്തി​ലെ വാ​ഴ​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തേ​ാടെ ഇ​രു​വ​രും ആ​ത്മ​​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ചാ​ലി​യാ​ർ പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തി​ന് ശേ​ഷ​മെ​ത്താ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.