ഗ്രാ​മീ​ണബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി
Saturday, July 31, 2021 2:21 AM IST
മ​ല​പ്പു​റം : മു​ഴു​വ​ൻ ത​സ്തി​ക​ക​ളി​ലേ​ക്കും നി​യ​മാ​നു​സൃ​തം ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക,താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, ബാ​ങ്കി​ലെ ദ​യ​നീ​യ​മാ​യ ഹാ​ർ​ഡ് വെ​യ​ർ, ടെ​ക് പ്രൊ​ഡ​ക്ട്സ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും കേ​ര​ള ഗ്രാ​മീ​ണ് ബാ​ങ്ക് ഓ​ഫീ​സ് യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. ബാ​ങ്കി​ന്‍റെ 634 ശാ​ഖ​ക​ളി​ലും പ​ത്തു റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും ഹെ​ഡ് ഓ​ഫീ​സി​ലു​മ​ട​ക്കം പ​ണി​മു​ട​ക്ക് പൂ​ർ​ണ​മാ​യി​രു​ന്നു.
മ​ല​പ്പു​റ​ത്ത് ഗ്രാ​മീ​ണ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​വി​ജ​യ​കു​മാ​ർ (ജി​ല്ലാ സെ​ക്ര​ട്ട​റി, എ​ൻ​ജി​ഒ യൂ​ണി​യ​ൻ മ​ല​പ്പു​റം), കെ.​ജി.മ​ദ​ന​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ഐ​ആ​ർ​ആ​ർ​ബി​ഇ​എ), എ.​കെ.വേ​ലാ​യു​ധ​ൻ (സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ല​പ്പു​റം),ജി.ക​ണ്ണ​ൻ (ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി, മ​ല​പ്പു​റം ),മോ​ഹ​ൻ​കു​മാ​ർ (ജി​ല്ലാ സെ​ക്ര​ട്ട​റി, കെ​ജി​ബി​ഒ​യു), പി.​എം.രാ​ധാ​കൃ​ഷ്ണ​ൻ, ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സൂ​ച​ന പ​ണി​മു​ട​ക്കി​ന് ശേ​ഷം ജീ​വ​ന​ക്കാ​ർ അ​ന​ശ്ചി​ത കാ​ല പ​ണി​മു​ട​ക്കു​ൾ​പ്പെ​ടെ​യു​ള്ള ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​മെ​ന്നു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.