ഡോ​ക്ട​റെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം: കെ​ജി​എം​ഒ​എ
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: വെ​ളി​യ​ങ്കോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് സൈ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ മു​ഹ​മ്മ​ദ് റ​മീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും എ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
കോ​വി​ഡ് കാ​ല​ത്ത് അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ചോ​രു​ന്ന ഇ​ത്ത​രം ഹീ​ന​കൃ​ത്യ​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു കെ​ജി​എം​ഒ​എ ചൂ​ണ്ടി​ക്കാ​ട്ടി.
സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ അ​ത്യാ​ഹി​ത രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ​ല്ലാ​തെ വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ർ​വീ​സും നി​ർ​ത്തി​വ​ച്ചു. പൊ​ന്നാ​നി​യി​ൽ സ്വ​കാ​ര്യ പ്രാ​ക്ടീ​സും ബ​ഹി​ഷ്ക​രി​ക്കും. ഇ​ന്നു മു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലെ​യും വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വ​യ്ക്കും.
ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ന​ട​ന്നി​ല്ലെ​ങ്കി​ൽ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നു കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​മൊ​യ്തീ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ​ക്ട​ർ പി. ​ഹാ​നി ഹ​സ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.