ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം കേ​ന്ദ്ര സം​ഘം വി​ല​യി​രു​ത്തി
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​ഘം ജി​ല്ല​യി​ലെ​ത്തി. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം ഡി​എം സെ​ൽ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​പി. ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ. ര​ഘു, കോ​ഴി​ക്കോ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു​രാ​ധ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കും രോ​ഗ നി​ർ​വ്യാ​പ​ന​ത്തി​നു സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ വൈ​റ​സ് വ്യാ​പ​ന​ത്തി​നു ത​ട​യി​ടാ​ൻ ഡോ. ​പി. ര​വീ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു.
വൈ​റ​സ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണം. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്ത​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ മ​റ്റു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​ൽ വീ​ഴ്ച പാ​ടി​ല്ല. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യെ​ല്ലാം പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ വൈ​റ​സ് വ്യാ​പ​ന നി​ര​ക്ക് കു​റ​ക്കാ​ൻ ക​ഴി​യൂ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത​യും സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും സം​ഘം നി​ർ​ദേ​ശി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ. ഷി​ബു​ലാ​ൽ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ.​കെ. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ഡോ.​പി. അ​ഫ്സ​ൽ, കോ​വി​ഡ് ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​ടി. ന​വ്യ, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ.​സി. ഷു​ബി​ൻ, ആ​ർ​ദ്രം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജും സം​ഘം സ​ന്ദ​ർ​ശി​ച്ചു.