പാ​ലാ രൂ​പ​ത​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ
Sunday, August 1, 2021 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പാ​ലാ രൂ​പ​ത പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. ക്രൈ​സ്ത​വ​രു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ ചാ​ന​ൽ ച​ർ​ച്ച​ക്കു വേ​ദി​യൊ​രു​ക്കു​ന്ന ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ന​യ​ത്തി​ൽ വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ നി​ല​പാ​ടു​ക​ളേ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ർ ച​രി​ത്രം പ​ഠി​ക്കാ​ത്ത​വ​രാ​ണെ​ന്നു വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ​തേ​ക്കും​തോ​ട്ടം അ​ഭി​പ്രാ​യപ്പെ​ട്ടു.
പാ​ലാ രൂ​പ​ത​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ അ​പ്പ​ച്ച​ൻ​തേ​ക്കും​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ഉ​ള്ളാ​ട്ട്, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ജോ​ണി വേ​ഴാ​ന്പ​ൽ തോ​ട്ടം, നാ​നി​ച്ച​ൻ വെ​ട്ടി​യാ​ങ്ക​ൽ, ബേ​ബി തോ​മ​സ് ക​ല്ലി​ടു​ക്കി, ബേ​ബി പ​ന്ത​ക്ക​ൽ, യൂ​ത്ത്ഫ്ര​ണ്ട് -എം ​നേ​താ​വ് ബി​ബി​ൻ ചേ​ന്നം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.