അ​ലു​മി​നി​യം പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ കു​രു​ന്നി​നെ ര​ക്ഷ​പെ​ടു​ത്തി
Sunday, August 1, 2021 12:50 AM IST
മ​ല​പ്പു​റം: അ​ടു​ക്ക​ള​യി​ൽ ക​ളി​ക്ക​വേ നെ​ഞ്ചോ​ളം ഉ​യ​ര​ത്തി​ൽ ശ​രീ​രം അ​ലു​മി​നി​യം പാ​ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​ര​നെ മ​ല​പ്പു​റം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ച​ട്ടി​പ്പ​റ​ന്പ് സ്വ​ദേ​ശി പാ​ട്ടു​പാ​റ​യി​ൽ അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ മ​ക​ൻ യു​വാ​ൻ ജൂ​ത് എ​ന്ന കു​ട്ടി​യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ലു​മി​നി​യം പാ​ത്ര​ത്തി​നു​ള്ളി​ലേ​ക്കു ഇ​റ​ങ്ങി​യ​താ​യി​രു​ന്നു കു​ട്ടി. പു​റ​ത്തെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കു​ട്ടി​യു​മാ​യി ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ൾ. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ പ​ത്തു മി​നി​റ്റോ​ള​മെ​ടു​ത്ത് പാ​ത്രം മു​റി​ച്ച് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ​ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​സു​നി​ൽ​കു​മാ​ർ, ആ​ർ.​വി. സ​ജി​കു​മാ​ർ, സേ​നാം​ഗ​ങ്ങ​ളാ​യ ടി.​പി. ബി​ജീ​ഷ്, എം. ​നി​സാ​മു​ദീ​ൻ, വി. ​അ​ബ്ദു​ൾ​മു​നീ​ർ, എ​ൽ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​പി. അ​ൻ​വ​ർ, കെ. ​വി​പി​ൻ, ടി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.