വാ​ട​ക​യി​ൽ ഇ​നി​യും ഇ​ള​വ് സാ​ധ്യ​മ​ല്ല: കെ​ട്ടി​ട ഉ​ട​മ​ക​ൾ
Sunday, August 1, 2021 12:50 AM IST
മ​ല​പ്പു​റം: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റേ​യാ​യി കൃ​ത്യ​മാ​യി വാ​ട​ക ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു ഇ​നി​യും വാ​ട​ക ഇ​ള​വു ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി യോ​ഗം അ​റി​യി​ച്ചു. വാ​ട​ക കു​ടി​ശി​ക​യും ബാ​ങ്ക് വാ​യ്പ​യും കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു ര​ണ്ടു ത​വ​ണ​യാ​യി ര​ണ്ടു മാ​സ​ത്തി​ല​ധി​കം വാ​ട​ക ഇ​ള​വു ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ട​ക വാ​ങ്ങാ​ൻ സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പേ​രി​ലാ​ണ് വാ​ട​ക ഇ​ള​വു ന​ൽ​കി​യ​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ​ഴേ​രി ഷ​രീ​ഫ്ഹാ​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല്യാ​സ് വ​ട​ക്ക​ൻ, ഓ​ർ​ഗ നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​പി അ​ല​വി​ക്കു​ട്ടി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.