നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങാ​ത്ത​ത് ദു​രി​ത​മാ​കു​ന്നു
Monday, August 2, 2021 12:52 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങാ​ത്ത​തു സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്നു. ജി​ല്ല​യി​ലെ മ​ഞ്ചേ​രി​യി​ലു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല​ട​ക്കം വി​വി​ധ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്പോ​ഴാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം ഇ​പ്പോ​ഴും ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കാ​ത്ത​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഏ​ക​ആ​ശ്ര​യ​മാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. മാ​സ​ങ്ങ​ളാ​യി ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ അ​ടി​യ​ന്ത​രാ​വ​ശ്യ​മു​ള്ള പ​ല രോ​ഗി​ക​ളും സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റു ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​രി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് മു​ന്പ് ഡി​എം​ഒ​യി​ൽ പ​രാ​തി​യെ​ത്തി​യി​ട്ടും ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.
ആ​ദി​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഏ​റെ​യു​ള്ള മേ​ഖ​ല​യാ​ണ് നി​ല​ന്പൂ​ർ. കൂ​ടാ​തെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട് നീ​ല​ഗി​രി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളും ത​മി​ഴ​രു​മ​ട​ക്ക​മു​ള്ള ന​ല്ലൊ​രു വി​ഭാ​ഗം രോ​ഗി​ക​ളും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്നു​ണ്ട്. ഗൂ​ഢ​ല്ലൂ​ർ, ദേ​വാ​ല, പ​ന്ത​ല്ലൂ​ർ, നാ​ടു​കാ​ണി, ദേ​വ​ർ​ഷോ​ല, പെ​രി​യ​ർ​ഷോ​ല തു​ട​ങ്ങി​യ നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഢ​ല്ലൂ​ർ താ​ലൂ​ക്കി​ലെ ന​ല്ലൊ​രു വി​ഭാ​ഗം രോ​ഗി​ക​ളും നി​ല​ന്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യെ​ത്തു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​ണ്. അ​തേ സ​മ​യം നി​ല​ന്പൂ​രി​ൽ ത​ന്നെ മി​ക​ച്ച സേ​വ​നം ന​ൽ​കാ​നാ​യാ​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​കും. കൂ​ടാ​തെ മേ​ഖ​ല​യി​ലെ ജ​ന​സം​ഖ്യ​യി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​മു​ള്ള ആ​ദി​വാ​സി​ക​ളും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ​യാ​ണ് ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​ചി​കി​ത്സാ പ​ദ്ധ​തി​ക​ളും ഐ​ടി​ഡി​പി​യു​ടെ കീ​ഴി​ൽ ന​ൽ​കു​ന്ന വി​വി​ധ ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ളും നി​ല​ന്പൂ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്നു​ണ്ട്.
പ്ര​സ​വ സം​ബ​ന്ധ​മാ​യ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ​ല്ലാ​തെ സ്ത്രീ​രോ​ഗ​സം​ബ​ന്ധ​മാ​യ മ​റ്റു ശ​സ്ത്ര​ക്രി​യ​ക​ളോ ക​ണ്ണ്, എ​ല്ല്, ജ​ന​റ​ൽ തു​ട​ങ്ങി മ​റ്റു ശ​സ്ത്ര​ക്രി​യ​ക​ളോ ന​ട​ക്കാ​ത്ത​താ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ കോ​വി​ഡ് വാ​ർ​ഡാ​ക്കി​യ​തി​നാ​ൽ മ​തി​യാ​യ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്താ​ണ് നി​ല​വി​ൽ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങാ​നു​ള്ള ത​ട​സ​മെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​താ​ണ്. അ​തു തി​രു​ത്തി​കൊ​ണ്ടു ഉ​ത്ത​ര​വ് വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.