സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം: മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു
Tuesday, August 3, 2021 1:30 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പു​ഴ ചീ​നി ക​ട​വി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ക​ട​വു സ​ന്ദ​ർ​ശി​ച്ച് സ്ഥ​ലം അ​ള​ന്നു.
ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് അ​ന്ന് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​ൻ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, അ​ന്ന​ത്തെ ജ​ല​സേ​ച​ന വ​കു​പ്പു മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലിം പ​റ​ഞ്ഞു.
146 മി​റ്റ​ർ നീ​ള​ത്തി​ൽ ആ​റ​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും പൊ​തു​ശ്മ​ശ​ന​ത്തി​നും ഇ​തോ​ടെ സം​ര​ക്ഷ​ണ​മാ​കും. മ​ഴ​ക്കാ​ല​ത്ത് വ​ലി​യ ഭീ​തി​യി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ചെ​റു​വ​ത്തു​കു​ന്ന് ന​ഗ​ര​സ​ഭാം​ഗം റ​ഹ്മ​ത്ത് ചു​ള്ളി​യി​ൽ, ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ർ വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ പി. ​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ള​വു ന​ട​ന്ന​ത്.