കൊ​ട്ട​പ്പു​റം കൊ​ള്ള: പ്ര​തി​ക​ൾ​ക്ക് ജാ​മ്യ​മി​ല്ല
Wednesday, August 4, 2021 12:48 AM IST
മ​ഞ്ചേ​രി: കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റ​ത്തു​വ​ച്ച് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ തൃ​പ്പാ​പ്പ​ള്ളി പ​രി​യാ​രം ചേ​ലേ​ക്ക​ര പു​ളി​ക്ക​ൻ ജെ​ഫി​ൻ (31), കൊ​ട​ശേ​രി ക​റി​യാ​പ്പി​ള്ളി കെ.​എ നി​ഷാ​ദ് (38), കൂ​ർ​ക്ക​മ​റ്റം കു​റ്റി​ക്കാ​ട് ക​ണ്ണോ​ളി കെ.​പി ഷി​ജോ​ൻ (40) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2021 ഏ​പ്രി​ൽ ഒ​ന്നി​ന് പു​ല​ർ​ച്ചെ 2.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ക​രി​പ്പൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നെ​യും ഡ്രൈ​വ​റെ​യു​മാ​ണ് പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം, പ​ണം, മൊ​ബൈ​ൽ​ഫോ​ണ്‍, ല​ഗേ​ജ് എ​ന്നി​വ കൊ​ള്ള​യ​ടി​ച്ച​ത്. 2021 ജൂ​ലൈ എ​ട്ടി​ന് കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.