കെഎടി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, September 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ എ​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ കെഎടി​എ​ഫ് (കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ)​ധ​ർ​ണ​യും എ​ഇ​ഒ​യ്ക്ക് അ​വ​കാ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. ജി​ല്ല​യി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​റ​ബി ഭാ​ഷ​ക്ക് മാ​ത്ര​മു​ള്ള നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ക, സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രെ കെ.​ടെ​റ്റി​ൽ നി​ന്നൊ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ഇ​രു​പ​ത്തിയഞ്ച് ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ച​ത്്
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടൂ​ർ വി​ദ്യ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​അ​ബ്ദു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എ​ച്ച.്ഷാ​ന​വാ​സ്, കെ.​എ.ബു​ഷ്റ, എം.​റ​ഷീ​ദ്, വി. ഉ​ണ്ണി മൊ​യ്തീ​ൻ, കെ.​മു​സ്ത​ഫ, അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ്, സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി.അ​ബ്ദു​ൾ ഹ​ലീം, അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.