കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം
Friday, September 17, 2021 8:17 AM IST
നി​ല​ന്പൂ​ർ: കൃ​ഷി​ക്ക് നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ അ​റി​യി​ച്ചു.
വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ കൃ​ഷി​ക്ക് നാ​ശം വ​രു​ത്തു​ന്ന പ​ന്നി​ക​ളെ തോ​ക്കി​ന് ലൈസ​ൻ​സു​ള്ള​തും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം ​പാ​ന​ൽ ചെ​യ്ത​തു​മാ​യ വ്യ​ക്തി​ക​ൾ​ക്കാ​ണ് പ​ന്നി ഒ​ന്നി​ന് 1000 രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​ക.
പ​ന്നി​ശ​ല്യം നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട വ​നം റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ലൈ​സ​ൻ​സു​ള്ള തോ​ക്കു​ള്ള​വ​ർ ഡി​എ​ഫ്ഒ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് അ​നു​മ​തി നേ​ട​ണം. പ​ന്നി​യെ വെ​ടി​വെ​ച്ചാ​ൽ ഉ​ട​ൻ തോ​ക്കു​ട​മ അ​ടു​ത്തു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണം. വ​നം​ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ജ​ഡം മ​റ​വു ചെ​യ്യും. വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ പ​ന്നി​മാം​സം വി​ൽ​പ്പ​ന ന​ട​ത്തു​ക​യോ ഭ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്.