ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ 15 മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, September 17, 2021 8:17 AM IST
മ​ല​പ്പു​റം: ഏ​റ​നാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 മു​ൻ​ഗ​ണ​ന, സ​ബ്സി​ഡി വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.​ വ​ട​ശ്ശേ​രി, പെ​ര​ക​മ​ണ്ണ, കാ​വ​നൂ​ർ, അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സി.​എ.​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
താ​ലൂ​ക്കി​ൽ അ​ന​ർ​ഹ മു​ൻ​ഗ​ണ​ന, സ​ബ്സി​ഡി റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച് അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൈ​പ്പ​റ്റു​ന്നു​വെ​ന്ന പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ​കെ.​പി​അ​ബ്ദു​നാ​സ​ർ, എ.​സു​ൾ​ഫീ​ക്ക​ർ, ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.